ചങ്ങനാശേരി∙ ഡയാലിസിസ്, ക്യാൻസർ ചികിത്സകൾ പോലുള്ള ദീർഘകാല ചികിത്സകൾക്കായി സ്ഥിരമായി ആശുപത്രികളിൽ എത്തേണ്ടി വരുന്ന രോഗികൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി “സഹായശകടം – തുടർ ചികിത്സകൾക്ക് സുഖസഞ്ചാരം” പദ്ധതി ആരംഭിക്കുന്നു. സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റും ഡോ.
ജോർജ് പടനിലം ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന ഈ സേവനത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 24ന് ചെത്തിപ്പുഴ സർഗക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ അക്കാദമിക് ആൻഡ് മീഡിയ സെന്ററിൽ വെച്ച് ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിച്ചു.
വാർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ, പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന വാഹനത്തിന്റെ താക്കോൽ ഡോ. ജോർജ് പടനിലം, സർഗക്ഷേത്ര ഡയറക്ടർ ഫാ.
അലക്സ് പ്രായ്ക്കളം സി.എം.ഐയ്ക്ക് കൈമാറും. ചികിത്സകൾക്കായി നിരന്തരം ആശുപത്രികളിൽ എത്തേണ്ടി വരുന്ന രോഗികൾക്ക് ചികിത്സാ ചിലവിനൊപ്പം യാത്രാചെലവും നിരവധി കുടുംബങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഈ ബുദ്ധിമുട്ട് മനസിലാക്കി, ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും ഉൾപ്പെടെയുള്ള രോഗികൾക്ക് അവരുടെ വാതിൽപ്പടിയിൽ നിന്നുതന്നെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ഈ സേവനം മേയ് 1 മുതൽ പ്രവർത്തനം ആരംഭിക്കും. രോഗികൾക്ക് ആശുപത്രികളിലേക്കും തിരിച്ചു വീട്ടിലേക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

