കോട്ടയം ∙ ചികിത്സ തേടിയെത്തിയ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വച്ച് ആശുപത്രിയുടെ വാഹനം ഇടിച്ച് കിടപ്പിലായ ഓട്ടോ ഡ്രൈവർ ഏറ്റുമാനൂർ മഴുവനാകുന്നേൽ വള്ളിക്കാട് പി.കെ.പ്രകാശന്റെ (63) ദുരവസ്ഥയാണ് ഇത്. മരുന്നുകളും മറ്റും വിതരണം ചെയ്യുന്നതിനു ആശുപത്രിക്ക് ഉള്ളിൽ തന്നെ ഓടുന്ന ഇലക്ട്രിക് ബഗ്ഗി കാർ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പ്രകാശിനെ ഇടിച്ചത്.
രണ്ടു കാലും ഒടിഞ്ഞു. ശസ്ത്രക്രിയ വിജയിച്ചില്ലെങ്കിൽ വലതുകാൽ പാദം മുറിച്ചു മാറ്റേണ്ട
അവസ്ഥയാണ്. ഇടതുകാലിലെ ഒടിവും പരുക്കും ഭേദമായെങ്കിലും മുട്ട് പൂർണമായും മടക്കാനോ നിവർത്താനോ കഴിയില്ല.
ലബോറട്ടറി കെട്ടിടത്തിനു മുന്നിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ വീണ പ്രകാശിനെ അത്യാഹിത വിഭാഗത്തിലാക്കി. വലതുകാലിന്റെ ഉപ്പൂറ്റിക്കു മുകളിൽ കണ്ണയുടെ ഭാഗമാണ് ഒടിഞ്ഞത്.
കമ്പി ഇട്ടെങ്കിലും ഒടിഞ്ഞു മാറിയ ഭാഗം കൂട്ടിയോജിച്ചില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പരിശോധിച്ചു.
കാലിലെ കമ്പി മാറ്റി. എന്നാൽ കാൽ ശസ്ത്രക്രിയ ചെയ്യാവുന്ന അവസ്ഥയിൽ അല്ലാത്തതിനാൽ ഒരാഴ്ച ഡ്രസ്സ് ചെയ്ത് നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
അപ്രതീക്ഷിതമായി ഉണ്ടായ അത്യാഹിതത്തെ തുടർന്നു ഭർത്താവിനെ പരിചരിക്കുന്നതിനിടെ ഭാര്യ സുജാദേവി (57) യ്ക്ക് ഹൃദയാഘാതം ഉണ്ടായി.
മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായിരുന്നു ചികിത്സ. പ്രമേഹത്തെ തുടർന്നു രക്ത പരിശോധനയ്ക്ക് എത്തിയതായിരുന്നു പ്രകാശ്.
ഇവരുടെ മൂത്തമകൻ പ്രേംരാജിനു 3 വർഷം മുൻപ് കെട്ടിടം പണിക്കിടെ മുകളിൽ നിന്നു വീണ്് നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു. പരുക്ക് ഭേദമായെങ്കിലും കടുപ്പമേറിയ ജോലികൾക്ക് പോകാനാവില്ല.
ഓട്ടോ വാടകയ്ക്ക് എടുത്തു ഓടിയിരുന്ന പ്രകാശിന് ആകെയുള്ള വരുമാനവും മുടങ്ങി. ഇല്ലിക്കൽ ഭാഗത്ത് വാടകയ്ക്കാണ് താമസം.
ജനറൽ ആശുപത്രിയിലെ ചികിത്സാ ചെലവ് ഡോക്ടർമാരും മറ്റും ചേർന്നാണ് വഹിക്കുന്നത്.
ചന്തക്കവലയിലെ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മയും സാമ്പത്തിക സഹായം നൽകി. പക്ഷേ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ചെലവ് പ്രകാശ് സ്വയം വഹിക്കേണ്ട
സ്ഥിതിയാണ്. ഓട്ടോയിൽ നിന്നുള്ള വരുമാനം മുടങ്ങിയതോടെ നിത്യ ചെലവുകൾക്കും ബുദ്ധിമുട്ടായിരിക്കയാണ്.
മോട്ടർ വാഹന വകുപ്പിന്റെ ലൈസൻസ് ആവശ്യമില്ലാത്ത വാഹനമാണ് ഇലക്ട്രിക് ബഗ്ഗി കാർ. അതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
ഉദാരമതികളുടെ സാമ്പത്തിക സഹായം കൂടി ഉണ്ടെങ്കിൽ മാത്രമേ ചികിത്സ പൂർണമാക്കി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെയെത്താൻ കഴിയുവെന്നു പ്രകാശിന്റെ കുടുംബാംഗങ്ങൾ.
∙ ബാങ്ക് വിശദാംശങ്ങൾ
പേര്: പി.കെ. പ്രകാശ്.
അക്കൗണ്ട് നമ്പർ: 1523101017074.ബാങ്ക്: കാനറ ബാങ്ക്. ബ്രാഞ്ച്: കോട്ടയം ടെമ്പിൽ റോഡ്.
IFSC code- CNRB0001573. ഫോൺ: (Gpay): 9562512049. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

