മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ ‘ മനോരമ ഓണ്‍ലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി ‘ സീസണ് 2ന്റെ ഗ്രൂമിങ് സെഷനുകൾക്ക് തുടക്കം. മലയാള മനോരമയുടെ കൊച്ചി ഓഫീസിലാണ് മൂന്നു ദിവസത്തെ ഗ്രൂമിങ് നടക്കുന്നത്.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് മനോരമ ഓൺലൈൻ എലവേറ്റ് സംഘടിപ്പിക്കുന്നത്.
സ്റ്റാർട്ടപ്പുകൾ നിക്ഷേപം തേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെയാണ് പിച്ചിങ് നടത്തേണ്ടത്, ബിസിനസിന്റെ അടിസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പ്രമുഖ നിക്ഷേപകനും ഹീൽ എന്റർപ്രൈസസ് സ്ഥാപകനുമായ രാഹുൽ മാമൻ തുടങ്ങിയ വിദഗ്ധർ സെഷനുകൾ കൈകാര്യം ചെയ്യും. ബ്രഹ്മ ലേണിങ് സൊല്യൂഷൻ സിഇഒ എആർ രഞ്ജിത് ആണ് മനോരമ ഓൺലൈൻ ഗ്രൂമിങ് സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നത്.
38 MINUTES AGO 1 HOUR 28 MINUTES AGO 1 HOUR 42 MINUTES AGO മനോരമ ഓൺലൈൻ എലവേറ്റിന് ഇക്കുറി അഞ്ഞൂറിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് മുപ്പത് സ്റ്റാർട്ടപ്പുകളെ ഗ്രൂമിങിന് തിരഞ്ഞെടുത്തു.
ഇവരിൽ നിന്ന് ശ്രദ്ധേയമായതും വളർച്ചാ സാധ്യതയുള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്കാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ അവസരം. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരായ നിക്ഷേപക പാനലിന് മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാനും നിക്ഷേപം നേടാനുമുള്ള അവസരമുണ്ട്.
കഴിഞ്ഞ തവണ 21 സ്റ്റാര്‍ട്ടപ്പുകളാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ നേടിയത് കോടികളുടെ നിക്ഷേപവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

