തിരുവനന്തപുരം ∙ ഒറ്റച്ചിലമ്പുമായി നിൽക്കുന്ന കണ്ണകിയുടെ ശിൽപം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ ഒരുങ്ങുന്നു. കോൺക്രീറ്റ് ശിൽപമാണ് നിർമിക്കുക.
പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശിൽപം നിർമിച്ച ദേവദത്തനാണ് കണ്ണകി ശിൽപവും ഒരുക്കുന്നത്. 60 അടി ഉയരത്തിലാണ് നിർമാണം.
ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ശേഷം നിർമാണം ആരംഭിക്കും. 225 ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ഉദ്ദേശം.
3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശിൽപം നിർമിക്കുന്നത്.
മണ്ണ് പരിശോധന കഴിഞ്ഞു. ലോഡ് ടെസ്റ്റിന്റെ ഫലം വരാനുണ്ടെന്ന് അധികൃതർ പറഞ്ഞു.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ കഥ കണ്ണകിയുടെ കഥ കൂടിയാണ്. പാർവതീദേവിയുടെ അവതാരമായ കണ്ണകി, മധുര നഗരം ദഹിപ്പിച്ചതിനു ശേഷം കേരളത്തിൽ എത്തിയെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ ആറ്റുകാലിൽ തങ്ങി എന്നുമാണ് ഐതിഹ്യം.
1 MINUTE AGO 47 MINUTES AGO 1 HOUR 4 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

