കൊച്ചി ∙ റെയിൽവേയുടെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു. എറണാകുളം സൗത്ത് മേൽപാലത്തിന് സമീപമുള്ള ആസ്ബറ്റോസ് ഷെഡിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ തീപിടിച്ചത്.
സൗത്ത് മേൽപാലം, റെയിൽവേ ലൈൻ, മെട്രോ റെയിൽ എന്നിവയുടെ നടുഭാഗത്താണ് തീപിടിച്ച ഷെഡ്. സമീപത്തുള്ള കച്ചവടക്കാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട
ശ്രമത്തിനൊടുവിൽ നാലു മണിയോടെയാണ് തീയണച്ചത്. എങ്ങനെയാണ് തീ പിടിച്ചത് എന്ന് വ്യക്തമല്ല.
തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇവിടെ മാലിന്യം സൂക്ഷിക്കുന്നതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് കച്ചവടക്കാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

