പത്തനംതിട്ട∙ ഈ വർഷത്തെ മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ മണൽപ്പുറത്ത് തയാറാക്കിയ വിശാലമായ പന്തലിൽ നടക്കും. 8ന് 2.30ന് ഡോ.
തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.പ്രഫ.
ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്എ), റവ.
മോളോ വിൽസൻ മെസവാൻഡിലെ (സൗത്ത് ആഫ്രിക്ക), ബിഷപ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ മുഖ്യപ്രാസംഗികരാണ്.
8 മുതൽ 14 വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും.
രാവിലെയുള്ള പൊതുയോഗം ദിവസവും 9.30ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 12ന് അവസാനിക്കും. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് രാത്രി 7.30ന് സമാപിക്കും.
9നും 10നും ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങൾ. 12 മുതൽ 14 വരെ വൈകിട്ട് 4ന് യുവവേദി യോഗങ്ങൾ.
11 മുതൽ 14 വരെ രാത്രി 7.30 മുതൽ 9 വരെയുള്ള സമയം ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകളുണ്ട്. 13ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും.
ഉച്ചയ്ക്ക് 2.30ന് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തിൽ ബിഷപ് ടോണി നീലങ്കാവിൽ മുഖ്യസന്ദേശം നൽകും. 12ന് 2.30ന് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച 2.30ന് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും നടത്തും.
14ന് 2.30ന് മിഷനറി സമ്മേളനം. 1 MINUTE AGO 13 MINUTES AGO 24 MINUTES AGO പൂർണസമയ സുവിശേഷവേലയ്ക്കു സമർപ്പിക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ 13നും 12 വയസ്സിന് മുകളിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ 14നും രാവിലെ 7.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തും.
15ന് രാവിലെ 7.30ന് മാരാമൺ, കോഴഞ്ചേരി, ചിറയിറമ്പ് പള്ളികളിൽ കുർബാന. 2.30ന് സമാപന സമ്മേളനത്തിൽ ഡോ.
തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്തയുടെ സന്ദേശത്തോടെ കൺവൻഷൻ സമാപിക്കും.
31ന് പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം കല്ലിശേരി കടവിൽ മാളികയിൽ നിന്നും ചെറുകോൽപുഴ കടവിൽ നിന്നും ആരംഭിക്കും. സമ്മേളനം വൈകിട്ട് 4.30ന് മാരാമൺ മണൽപ്പുറത്ത് ചേരും.
പന്തലിന്റെ ഓലമേയൽ ഇന്നു രാവിലെ 7ന് തുടങ്ങും. മണൽപ്പുറത്തേക്കുള്ള 3 താൽക്കാലിക പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നുണ്ടെന്നു ജനറൽ കൺവീനർ റവ.എബി കെ.ജോഷ്വ, പ്രഫ.
ഏബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു എം.ജോർജ് എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

