കൊച്ചി∙ ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന വിശേഷണം ഉപയോഗിക്കുന്നതിനും സ്വതന്ത്ര പ്രാക്ടിസിനും അനുമതി നൽകുന്നതാണ് കേരള ഹൈക്കോടതിയുടെ വിധിയെന്ന് ഓൾ ഇന്ത്യ ഒക്യുപേഷനൽ തെറപ്പിസ്റ്റ് അസോസിയേഷൻ (എഐഒടിഎ).ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾ ആരോഗ്യ കേന്ദ്രങ്ങളിലെ കേവലം ‘സഹായികൾ’ മാത്രമല്ലെന്നും ദേശീയ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷൻസിന്റെ (എൻസിഎച്ച്എപി) ചട്ടക്കൂടിനു കീഴിലുള്ള സ്വതന്ത്ര ‘ഹെൽത്ത്കെയർ പ്രഫഷനലുകൾ’ ആണെന്നുമാണ് കോടതി അംഗീകരിച്ചത്.
രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ രീതികൾ ഏകീകരിക്കുന്നതിലൂടെ ഇന്ത്യൻ ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരവും തൊഴിൽ മേഖലയിൽ മികച്ച മുന്നേറ്റവും കൈവരിക്കാൻ സാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. പങ്കജ് ബാജ്പേയ്, സെക്രട്ടറി ഡോ.
ജോസഫ് സണ്ണി കുന്നശ്ശേരി, കേരള ഒക്യുപേഷനൽ തെറപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മേരി ഫിലിപ് എന്നിവർ പറഞ്ഞു.
3 MINUTES AGO 42 MINUTES AGO 47 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

