ആലപ്പുഴ∙ സംസ്ഥാനത്തെ കയർത്തൊഴിലാളികളുടെ കൂലി 50 രൂപ വർധിപ്പിച്ചെന്ന പ്രഖ്യാപനം അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. 50 രൂപ വർധിപ്പിച്ചതിൽ 25 രൂപ സംസ്ഥാന സർക്കാരും 25 രൂപ അതതു സൊസൈറ്റികളും നൽകണമെന്നായിരുന്നു വ്യവസ്ഥ.
ഇതുപ്രകാരം പല സൊസൈറ്റികളും വേതനത്തിൽ അവരുടെ പങ്ക് ഉയർത്തി. എന്നാൽ സർക്കാർ വിഹിതമായ 25 രൂപ ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നു തൊഴിലാളികൾ പറയുന്നു.ഒരു ദിവസം മുഴുവൻ പണിയെടുത്താൽ 350 രൂപയാണു മിക്ക കയർത്തൊഴിലാളികൾക്കും ലഭിക്കുന്ന വേതനം.
ഇതു കൂട്ടിയതാണു നടപ്പിലാകാത്തത്.
ചകിരിയുടെ ലഭ്യതക്കുറവും ഉൽപന്നങ്ങളുടെ വില സമയത്തു ലഭിക്കാത്തതും കാരണം സൊസൈറ്റികളും ഒട്ടേറെ കയർപിരി സംഘങ്ങളും പ്രതിസന്ധിയിലാണ്. ഇതിനിടെ വർധിപ്പിച്ച ശമ്പളത്തിന്റെ പകുതി കൊടുക്കേണ്ട
ബാധ്യതകൂടിയായതോടെ പ്രതിസന്ധി വർധിച്ചു. ഭേദപ്പെട്ട
രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികളും സംഘങ്ങളുമാണു വേതന വർധന നടത്തിയത്. മറ്റുള്ള സൊസൈറ്റികൾ സർക്കാർ പണം നൽകുന്നതിനൊപ്പം അവരുടെ വിഹിതവും നൽകാമെന്ന നിലപാടിലാണ്.
മിക്ക സ്വകാര്യ കയർ സ്ഥാപനങ്ങളിലും തൊഴിലാളികൾ വേതന വർധന ആവശ്യപ്പെടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

