തൃശൂർ ∙ ധനകാര്യ വ്യവസായപ്പെരുമ മുതൽക്കൂട്ടാക്കി തൃശൂരിനെ ഫിൻടെക് ഹബ് ആക്കി മാറ്റുകയെന്നതടക്കം മുഖഛായ മാറ്റുന്ന വികസനഭാവിയിലേക്കു വഴികാട്ടിയായി ‘വിഷൻ തൃശൂർ 2030’ വികസന സെമിനാർ. ‘മലയാള മനോരമ’യും മനോരമ ഓൺലൈനും ജോയ്ആലുക്കാസുമായി ചേർന്ന് ‘റൗണ്ട് ആൻഡ് എറൗണ്ട്’ എന്ന പേരിൽ നടത്തിയ ആശയ സംവാദ പരമ്പരയുടെ അഞ്ചാം സെഷനിൽ ഉയർന്നതു ക്രിയാത്മകമായ വികസന ആശയങ്ങൾ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ.
കെ. പോൾ തോമസ്, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, ഹൈക്കോൺ ഇന്ത്യ ചെയർമാനും എംഡിയുമായ ക്രിസ്റ്റോ ജോർജ്, വിശ്രാം ബിൽഡേഴ്സ് എംഡി സി.ശ്രീരഞ്ജ് എന്നിവരാണു സംവാദത്തിൽ പങ്കെടുത്തത്.
മനോരമ കോ–ഓർഡിനേറ്റിങ് എഡിറ്റർ എ. ജീവൻകുമാർ മോഡറേറ്ററായി.
വിവിധ വ്യവസായ സ്ഥാപനങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഏകോപിപ്പിച്ചു
വലിയ ജനകീയ പദ്ധതികൾ നടപ്പാക്കാനുള്ള സന്നദ്ധത വ്യവസായികൾ പ്രകടിപ്പിച്ചു. എന്നാൽ, ഇങ്ങനെ നടപ്പാക്കുന്ന പദ്ധതികളുടെ പരിചരണവും സംരക്ഷണവും എങ്ങനെ ഉറപ്പാക്കുമെന്നതു വലിയ ചർച്ചയായി.
തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെ (കമ്യൂണിറ്റി മാനേജ്മെന്റ്) പരിചരണം ഉറപ്പാക്കുകയെന്ന ആശയവും ഉരിത്തിരിഞ്ഞു. തൃശൂരിനു വേണ്ടി ‘ലോബിയിങ്’ വേണമെന്ന ആശയത്തിനു ചർച്ചയിൽ പൂർണപിന്തുണ ലഭിച്ചു.തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി.
പദ്മകുമാർ, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.
∙ഒരുകാലത്തു ചിട്ടിക്കമ്പനികളുടെയും ബാങ്കുകളുടെയും ആസ്ഥാനമായിരുന്ന തൃശൂരിനു ദീർഘ വീക്ഷണത്തോടു കൂടിയ മാറ്റം അനിവാര്യമാണ്. അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല, മനോഭാവത്തിലെ മാറ്റം കൂടി ഇതിനാവശ്യമാണ്.
കോയമ്പത്തൂർ, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളുടെ സാമീപ്യവും രണ്ടു ദേശീയപാതകളുടെ സാന്നിധ്യവും തൃശൂരിന്റെ വളർച്ചയ്ക്ക് ഉപകരിക്കണം. തൃശൂരിന്റെ ‘പൊട്ടെൻഷ്യൽ’ തിരിച്ചറിയാൻ ജനപ്രതിനിധികൾക്കും കഴിയണം.
എല്ലാവരും ഒന്നിച്ചു നിൽക്കണം. ഫിൻടെക് ഹബ് ആയി തൃശൂരിനെ നമുക്കു മാറ്റാനാകും.
സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഏകോപിപ്പിച്ചു വലിയ പദ്ധതികൾ ഉണ്ടാക്കാനും ജനകീയ സമിതികളിലൂടെ അവയുടെ പരിചരണം ഉറപ്പാക്കാനും സാധിക്കും.
∙ ഡോ.കെ.പോൾ തോമസ് തൃശൂരിന്റെ സാധ്യതകൾ അനന്തമാണ്. റീട്ടെയ്ൽ ബിസിനസ് രംഗത്തു മാത്രമല്ല, പല മേഖലകളിൽ തൃശൂരിനു പരമ്പരാഗതമായുള്ള മികവ് ഉപയോഗിക്കാനാകും.
വിനോദ സഞ്ചാരം ഇതിൽ പ്രധാനമാണ്. ആയുർവേദം, തീർഥാടന കേന്ദ്രങ്ങൾ, പ്രകൃതി ഭംഗിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒക്കെ വലിയ സാധ്യതകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ട
കാര്യം. രാത്രി 8 മണി കഴിഞ്ഞാൽ ഉറങ്ങുന്ന നഗരമായി തൃശൂർ മാറരുത്.
രാവും പകലും ‘ലൈവ്’ ആയ നഗരമായി തൃശൂരിനെ മാറ്റണം. ടെക്നോ പാർക്കുകൾ തൃശൂരിലും കൊണ്ടുവരാൻ കഴിയും.
ഉപഭോക്തൃ സംസ്കാരത്തിൽ നിന്ന് ഉൽപാദക സംസ്കാരത്തിലേക്കു നമുക്കു വളരാൻ കഴിയും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട
സംരംഭങ്ങൾ തന്നെ ധാരാളമായി വരട്ടെ.
∙ പ്രകാശ് പട്ടാഭിരാമൻ മനുഷ്യരാശി ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങളാണ് അടുത്ത ഏതാനും വർഷത്തിൽ ലോകത്തു സംഭവിക്കാൻ പോകുന്നത്. എഐ സാങ്കേതികവിദ്യ തൊഴിൽമേഖലയ്ക്കു നൽകാൻ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ചു പ്രവചിക്കാൻ പോലും കഴിയില്ല.
അതിനനുസരിച്ചു നമ്മളും മാറേണ്ടതുണ്ട്. ഒന്നും മനഃപ്പാഠമാക്കേണ്ടതില്ലാത്ത കാലമാണ് ഇനിയെന്നു മനസ്സിലാക്കി വിദ്യാഭ്യാസ രീതികൾ മാറ്റണം. വ്യവസായ മേഖലയ്ക്ക് ഇനി എന്താണാവശ്യമെന്നു മനസ്സിലാക്കി നമ്മുടെ കുട്ടികളെ അതിനനുസരിച്ചു പരിശീലിപ്പിച്ചെടുക്കണം.
തൃശൂരിൽ സ്വർണ, വജ്ര ആഭരണ നിർമാണ വ്യവസായ രംഗത്തെ സ്ഥാപനങ്ങളെ ഒന്നിച്ചൊരു കുടക്കീഴിലൊരു വ്യവസായ പാർക്ക് ആയി വളർത്തിയെടുത്താൽ വലിയ തൊഴിൽ സാധ്യതകളുണ്ട്.
∙ ക്രിസ്റ്റോ ജോർജ് ഭാവി മുന്നിൽക്കണ്ട് തൃശൂരിനു വേണ്ടിയൊരു വികസന മാസ്റ്റർപ്ലാൻ ഒരുക്കണം. തിരുവനന്തപുരവും കോഴിക്കോടുമൊക്കെ വികസിക്കുന്നതു നമുക്കു പാഠമായി മാറേണ്ടതുണ്ട്. തൃശൂരിലൂടെ രണ്ടു ദേശീയപാതകൾ കടന്നുപോകുന്നുണ്ടെങ്കിലും ഇവ തമ്മിൽ ബന്ധിപ്പിച്ച് തൃശൂരിനു നേട്ടമാകുന്ന ‘സ്മൂത്ത്’ ആയൊരു പാത നമുക്കില്ല.
ഇങ്ങനെയൊരു ചർച്ച അടിയന്തരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എയർപോർട്ട് കണക്ടിവിറ്റിയും അനായാസമാക്കാൻ കഴിയണം.
റോബട്ടിക്സ് അടക്കമുള്ള മേഖലകൾ വരുംവർഷങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ് അതിനനുസൃതമായി നമ്മൾ മാറണം. കേരളത്തിലേക്കു തൊഴിലാളികൾ വൻതോതിൽ എത്തിയിരുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു അതിഥിത്തൊഴിലാളികളുടെ വരവു കുറയുന്നു.
ഇതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളും കരുതിയിരിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

