കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കു പകരമായി കൊണ്ടുവരുന്ന അതിവേഗ റെയിൽപാതയിൽ കാസർകോടിനെ തഴഞ്ഞതിൽ പ്രതിഷേധം. ജില്ലയോടുള്ള അവഗണന അതിവേഗ പാതയിലും തുടരുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു.
വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തിന്റെ വടക്കേയറ്റം കാസർകോട് ആണെങ്കിലും എല്ലാ വികസനവും പോലെ പുതിയ അതിവേഗ പാതയിലും ജില്ലയ്ക്ക് അവഗണനയാണ്.
കണ്ണൂർ വരെ മാത്രമാണ് നിർദിഷ്ട അതിവേഗ പാത.
ഇതാണ് പ്രതിഷേധ കാരണം. സർവ മേഖലയിലും പിന്നാക്കം നിൽക്കുന്ന ജില്ലയെ പുതിയ പദ്ധതികളിലും തഴയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിയാണ് കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ (വിശദ പദ്ധതിരേഖ) തയാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയത്.
ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഇതിനായി ഡിഎംആർസിയുടെ ഓഫിസ് പൊന്നാനിയിൽ തുടങ്ങാൻ ഒരുക്കങ്ങളായി.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗ പാത നിർമിക്കുകയാണ് ലക്ഷ്യം.
9 മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ.ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തിൽ മേൽപാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

