മാവൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന കണ്ണിപറമ്പ് വലവീട്ടിൽ താഴം മുബഷീറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങിലക്കടവ്, കണ്ണിപറമ്പ് അങ്ങാടികളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് ഇയാൾ നശിപ്പിച്ചത്.
സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട
പ്രതി ഊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ എസ്ഐ എൻ.രമേശ്, പൊലീസ് ഓഫിസർമാരായ കെ.സുരേഷ്, എം.പ്രമോദ്, കെ.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

