തൃശൂർ∙ കെഎസ്ആർടിസിയുടെ പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് ബസ് സർവീസുകൾ മന്ത്രി കെ.രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. മികച്ച സൗകര്യങ്ങളോടെ യാത്രയിൽ കെഎസ്ആർടിസി അതിന്റെ മുഖം മാറ്റുമ്പോൾ അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റമാണ് ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എസി, ടിവി തുടങ്ങി മികച്ച സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് ബസുകൾ. പാലക്കാട്- എറണാകുളം- ആലപ്പുഴ, എറണാകുളം- പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് ഈ ബസുകൾ സർവീസ് നടത്തുക. മേയർ നിജി ജസ്റ്റിൻ, തൃശൂർ ഡിടിഒ ടി.എ.
ഉബൈദ്, പാലക്കാട് ഡിടിഒ ജോഷി ജോൺ, ഷൈജു ബഷീർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

