മുതലക്കോടം∙ എട്ടു വർഷമായി പുനരുദ്ധരിക്കാത്ത റോഡ്. മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ മുതൽ ജവാഹർ കവല വരെയും ഇല്ലിച്ചുവട് മുതൽ മഠത്തിക്കണ്ടം വരെയുമാണ് റോഡ് പൂർണമായും തകർന്നുകിടക്കുന്നത്.
ഭൂരിഭാഗം ഇടങ്ങളിലും ടാറിന്റെ പൊടിപോലും കാണാനില്ല. മെറ്റൽ ഇളകിയും പൊടി നിറഞ്ഞും കിടക്കുന്നതിനാൽ റോഡിൽക്കൂടി കാൽനട
യാത്ര പോലും അസാധ്യമാണ്.
റോഡ് പണിയാൻ പി.ജെ.ജോസഫ് എംഎൽഎ 27 ലക്ഷം രൂപ അനുവദിച്ചു. കരാർ ഏറ്റെടുത്ത് പണി തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെ ടാറിങ് ജോലികൾ ആരംഭിച്ചിട്ടില്ല.
നഗരസഭയുടെ അനാസ്ഥയാണ് റോഡ് പണി വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുതലക്കോടം ടൗണിൽനിന്ന് തുടങ്ങി മഠത്തിക്കണ്ടത്ത് ഏഴല്ലൂർ റോഡിൽ എത്തുന്ന ഒന്നര കിലോമീറ്റർ റോഡാണ് നന്നാക്കാൻ കാലതാമസം വരുത്തുന്നത്.
റോഡ് തകർന്നുകിടക്കുന്നതിനാൽ ഇതു വഴി വാഹനങ്ങൾ ഓടാൻ വലിയ ബുദ്ധിമുട്ടാണ്.
ഓട്ടോറിക്ഷകൾ വിളിച്ചാൽ വരില്ല. ആയിരക്കണക്കിന് കുടുംബങ്ങളുടെ വാഹനങ്ങൾ കടന്നുപോകുന്നതും ഏഴല്ലൂർ, വടക്കുംമുറി, പെട്ടേനാട്, മഠത്തിക്കണ്ടം ഭാഗത്തുള്ളവർക്കും നാലുവരി പാത വഴി വരുന്നവർക്കും മുതലക്കോടത്ത് എത്താനുള്ള എളുപ്പ മാർഗമാണ് ഗതാഗത യോഗ്യമാക്കാൻ വൈകുന്നത്.
ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കലുങ്ക് പണി പൂർത്തിയായെന്നും ഇതോടൊപ്പം റോഡ് ടാർ ചെയ്യുന്ന ജോലി ഉടൻ തുടങ്ങുമെന്നും നഗരസഭാ എഇ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

