ട്വന്റി20 എൻഡിഎയിൽ ചേർന്നതിൽ
പ്രതികരണവുമായി പാർട്ടി അധ്യക്ഷൻ സാബു ജേക്കബ്. കേരളത്തിന്റെ വികസന സ്വപ്നം യാഥാർഥ്യമാക്കാൻ ബിജെപി നയിക്കുന്ന
മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ വികസിക്കുമ്പോൾ കേരളം മുരടിക്കുന്നതാണ് കാഴ്ച.
കേരളത്തിൽ വികസനമുണ്ടോ? എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്താൻ 6 മണിക്കൂറെങ്കിലും വേണം. നല്ലൊരു റോഡ് ഈ സംസ്ഥാനത്തുണ്ടോ? കടത്തിനു മുകളിൽ കടത്തിലേക്കാണ് കേരളം.
വിലക്കയറ്റം മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം അതിരൂക്ഷം. ദയനീയമാണ് കേരളത്തിന്റെ സ്ഥിതിയെന്നും സാബു ജേക്കബ് പറഞ്ഞു.
മോദിയുടെ കീഴിൽ ഇന്ത്യ ലോക സൂപ്പർ പവറായി മാറി.
രാജ്യാന്തരതലത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾ കിട്ടുന്ന പരിഗണന നോക്കിയാൽ അത് മനസ്സിലാക്കാം. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ചരിത്രത്തിലെങ്ങുമില്ലാത്ത വികസന നേട്ടങ്ങളാണ് സ്വന്തമാക്കിയതെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് അത് ഇപ്പോൾ പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയാകുമ്പോൾ ഒറ്റയ്ക്കൊരു തീരുമാനം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

