ആലുവ∙ റെയിൽപാളം രണ്ടായി മുറിച്ച നഗരത്തിന്റെ ഇരു ഭാഗത്തേക്കും ആളുകൾ നടന്നു പോയിരുന്ന റെയിൽവേ ഫുട് ഓവർ ബ്രിജ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് ഒരു വർഷവും 2 മാസവും കഴിഞ്ഞു. പണി പൂർത്തിയാക്കി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
മുന്നറിയിപ്പില്ലാതെ പാലം അടച്ചുപൂട്ടി ജനങ്ങളെ വലച്ച അധികൃതർ നവീകരണത്തിന്റെ കാര്യത്തിലും അതേ ഉദാസീനത തുടരുന്നു. 6 മാസത്തിനുള്ളിൽ പണി തീർക്കുമെന്ന വാഗ്ദാനം ജലരേഖയായി. 2024 നവംബർ 7നാണ് പാലം അടച്ചത്.
ഇതോടെ ആളുകൾ പാളത്തിനു കുറുകെ നടന്നുപോകാൻ തുടങ്ങി. അപകടകരമായ ഈ യാത്ര അവസാനിപ്പിക്കാൻ അധികൃതർ പാളത്തിനു കുറുകെ പ്ലാസ്റ്റിക് വല കെട്ടിയെങ്കിലും വലിയ പ്രയോജനമുണ്ടായില്ല.
റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരസഭാ ഓഫിസ്, കോടതികൾ, പൊലീസ് സ്റ്റേഷൻ, എസ്പി ഓഫിസ്, ട്രഷറി, മറ്റു സർക്കാർ ഓഫിസുകൾ തുടങ്ങിയവ റെയിൽപാളത്തിന്റെ കിഴക്കു വശത്താണ്.
പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഫെഡറൽ ബാങ്ക് ഹെഡ് ഓഫിസ്, നഗരസഭാ മാർക്കറ്റുകൾ, മെട്രോ സ്റ്റേഷൻ, 2 ഹയർ സെക്കൻഡറി സ്കൂളുകൾ, ക്ഷേത്രങ്ങൾ, പ്രധാന വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പടിഞ്ഞാറു വശത്തും.
രണ്ടു ഭാഗത്തേക്കും നേരെ കടക്കാൻ 1972ൽ നിർമിച്ച ഈ ഇരുമ്പുപാലം മാത്രമേയുള്ളൂ. പാലം അടച്ചതോടെ ഒരുപാടു ചുറ്റി വളഞ്ഞു പോകേണ്ട
സ്ഥിതിയിലായി ജനങ്ങൾ. അല്ലെങ്കിൽ ഓട്ടോ വിളിക്കണം.
പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബുകൾ ഇതിനകം മാറ്റി. ആംഗ്ലയറുകൾ പെയിന്റ് ചെയ്തു.
ഇനി ടൈൽ വിരിക്കലും വൈദ്യുത വിളക്കുകൾ സ്ഥാപിക്കലും മാത്രമേ ബാക്കിയുള്ളൂ. അതിനു വേണ്ടിയാണ് ഇങ്ങനെ അനിശ്ചിതമായി നീട്ടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

