പൂച്ചാക്കൽ ∙ വീടിന് സമീപത്തെ ചിതലിനെ നശിപ്പിക്കാനായി തീ ഇട്ടത് ആളിപ്പടർന്ന് ഏഴു വയസ്സുകാരനു ഗുരുതര പൊള്ളലേറ്റു. പള്ളിപ്പുറം പുത്തൻനിവർത്തിൽ അരുണിന്റെ മകൻ റയാനാണു 85 ശതമനാത്തോളം പൊള്ളലേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം.
തിന്നർ ഒഴിച്ചാണ് തീ കത്തിച്ചത്.
തീ തിന്നർ പാട്ടയിലേക്കു പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന റയാനും പൊള്ളലേറ്റെന്നാണു വിവരം. അരുണിനും പൊള്ളലേറ്റു.
റയാനെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

