നെന്മാറ ∙ നെന്മാറ – ഒലിപ്പാറ റോഡിന്റെ നിർമാണം നീളുന്നതിൽ പ്രതിഷേധം ശക്തമായതോടെ കയ്പഞ്ചേരി, കൽമുക്ക് ഭാഗത്തു നിർമാണം പുനരാരംഭിച്ചു. കുഴികൾ അടയ്ക്കുന്ന ജോലിയാണു തുടങ്ങിയത്.
ഏതാനും ദിവസത്തിനകം 11 കിലോമീറ്റർ റോഡിലെ 3 കിലോമീറ്റർ വരുന്ന ഭാഗം ടാറിങ് ചെയ്യാനുള്ള പണിയാണു തുടങ്ങിയിട്ടുള്ളത്. റോഡിന്റെ ബാക്കി ഭാഗത്തെ പണികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇന്നലെ ആരംഭിച്ച പണി കണ്ണിൽ പൊടിയിടാനാണെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ഇതിനു മുൻപും ഇത്തരം നടപടികൾ കരാറെടുത്തവരിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു.
റോഡ് പണി ആരംഭിച്ചിട്ടു വർഷങ്ങളായി. ജോലി എന്നു തീർക്കുമെന്നു വ്യക്തമാക്കാത്തതിനാൽ ആക്ഷൻ കമ്മിറ്റിയുടെ പ്രക്ഷോഭ പരിപാടികൾ നിശ്ചയിച്ചതുപോലെ നടത്താനാണ് ആലോചന. ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗതീരുമാന പ്രകാരം ബുധനാഴ്ച അയിലൂർ പഞ്ചായത്തിൽ ഹർത്താലും പ്രതിഷേധ വാഹനറാലിയും നെന്മാറയിൽ റോഡ് ഉപരോധവും നടത്താനാണു നീക്കം.
ബന്ധപ്പെട്ട കരാർ ഉടമയോ ഉദ്യോഗസ്ഥരോ നേരിട്ടെത്തി വ്യക്തമായ തീരുമാനങ്ങൾ അറിയിക്കണം. രേഖാപരമായി നൽകുന്ന ഉറപ്പിൻപ്രകാരമല്ലാതെ പ്രക്ഷോഭ പരിപാടികളിൽ നിന്നു പിന്നോട്ടുപോകില്ലെന്നു ചെയർമാൻ കെ.രഘുകുമാർ, കൺവീനർ എസ്.എം.ഷാജഹാൻ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

