വടക്കാഞ്ചേരി ∙ ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. എങ്കക്കാട് പള്ളത്ത് മുരളീധരന്റെ ഭാര്യ നിർമലയാണ് (52) ഇന്നലെ പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
വ്യാഴാഴ്ചയാണു നിർമലയെ ശസ്ത്രക്രിയയ്ക്കായി ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. മണിക്കൂറുകൾക്കുശേഷവും ബോധം വീണ്ടെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം രാത്രി 11ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
ശനിയാഴ്ച ആരോഗ്യസ്ഥിതി കൂടുതൽ വഷളായി, ഇന്നലെ മരിച്ചു.
സംസ്കാരം നടത്തി. ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടയിൽ രക്തസ്രാവം ഉണ്ടാവുകയും അതു വയറിൽ കട്ട
പിടിക്കുകയും ചെയ്തതായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞുവെന്നാണു ബന്ധുക്കളുടെ പരാതി. ഇതു കണ്ടുപിടിക്കാൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കു കഴിഞ്ഞില്ലെന്നും ഈ അനാസ്ഥയാണു മരണകാരണം എന്നുമാണ് വീട്ടുകാരുടെ ആരോപണം. ഭർത്താവ് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി. നിർമലയുടെ മക്കൾ: മൃദുല, അഭിരാമി.
മരുമക്കൾ: വിനോദ്, വിഷ്ണുപ്രസാദ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

