പാലക്കാട് ∙ കോഴിക്കോട് ബൈപാസ് റോഡിൽ കൊപ്പം ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു പൂർണമായും കത്തിനശിച്ചു. ആളപായമില്ല.
കൊപ്പത്തു താമസിക്കുന്ന പാലക്കാട് സഹകരണ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. സഞ്ജീവ് കുമാറിന്റെ കാറാണു കത്തിനശിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം.
കാറിൽ ഭാര്യയ്ക്കൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു ഡോക്ടർ. കൊപ്പം ജംക്ഷൻ സിഗ്നൽ എത്തുന്നതിനു മുൻപു വാഹനത്തിന്റെ മുൻവശത്തു നിന്നു ചെറിയ തോതിൽ തീ ഉയരുന്നതു കണ്ടു.
ഉടൻ വാഹനം റോഡരികിൽ നിർത്തി ഡോക്ടറും ഭാര്യയും ഇറങ്ങി മാറി.
അപ്പോഴേക്ക് തീ മുഴുവനായി പടർന്നു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. ഡോക്ടറുടെ സമയോചിത പ്രവൃത്തിയിൽ വൻ അപകടമാണ് ഒഴിവായത്. വാഹനം കത്തുന്നതു കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും പ്രദേശത്ത് തടിച്ചുകൂടി.
സംഭവത്തെ തുടർന്നു ബൈപാസ് റോഡിൽ അരമണിക്കൂർ നേരം ഭാഗികമായി ഗതാഗതക്കുരുക്കുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

