പാലക്കാട് മണ്ണാർക്കാട് കുടുംബവഴക്കിനെ തുടർന്ന് ദമ്പതികൾ പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് കണ്ടമംഗലം പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെതിരെ ഭാര്യ തിരിച്ചുകുത്തുകയായിരുന്നു. സംഭവത്തിൽ 72കാരനായ രാമചന്ദ്രൻ ഭാര്യ ശാന്തയെയാണ് ആദ്യം കുത്തി പരിക്കേൽപ്പിച്ചത്.
തുടർന്ന് പരിക്കേറ്റ ശാന്ത തിരിച്ച് ഭർത്താവ് രാമചന്ദ്രനെയും കുത്തുകയായിരുന്നു. വഴക്കിനെക്കുറിച്ച് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പൊലീസും ചേർന്ന് പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ശാന്തയെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാടിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് രാമചന്ദ്രനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

