ചവിട്ടുനാടകത്തിൽ ആരാണു മികച്ചത്? ബോയ്സ് ആണോ ഗേൾസ് ആണോ? ആൺകുട്ടികളുടെ ചവിട്ടിന്റെ അത്ര ശക്തി പെൺകുട്ടികൾക്കില്ലെന്നു പറഞ്ഞു ജില്ലയിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട പെൺകുട്ടികളുടെ സംഘം സംസ്ഥാന കലോത്സവത്തിൽ ആൺകുട്ടികളെ മറികടന്ന് എ ഗ്രേഡ് നേടി.
ആൺകുട്ടികളും പെൺകുട്ടികളും നേർക്കുനേർ നേരിട്ടപ്പോൾ കൂടുതൽ പോയിന്റ് നേടിയത് അപ്പീലുമായി വന്ന പെൺകുട്ടികളുടെ സംഘം.
കണ്ണൂർ ജില്ലയിൽ നിന്നാണു വ്യത്യസ്തമായ പോരാട്ടം. ഒരേ ആശാന്റെ ശിഷ്യരായിരുന്നു രണ്ടു സംഘങ്ങളും. ജില്ലാ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ തലശ്ശേരി സെന്റ് ജോസഫ്സാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
മൊകേരി രാജീവ്ഗാന്ധി സ്മാരക എച്ച്എസ്എസിലെ പെൺപട രണ്ടാം സ്ഥാനത്തായി.
അന്നു മത്സരഫലം വായിക്കുന്ന കൂട്ടത്തിൽ ‘ചവിട്ടുനാടകം കായികബലത്തിന്റെ കളിയാണ്.
ആൺകുട്ടികൾ കൂടുതൽ ശക്തിയോടെ ചവിട്ടിക്കളിച്ചു, അതുകൂടി പരിഗണിച്ചാണ് ഒന്നാം സ്ഥാനം പ്രഖ്യാപിക്കുന്നതെന്നു വിധികർത്താക്കൾ പറഞ്ഞിരുന്നു. അതോടെ പെൺപടയുടെ ചോര തിളച്ചു. ശക്തി മാത്രം പോരെന്നും ഭാവാഭിനയവും താളവും അടക്കം പരിഗണിച്ചേ മാർക്കിടാൻ പാടൂ എന്നുമായിരുന്നു വാദം.
ഒടുവിൽ അപ്പീൽ അനുവദിച്ചു. ഇന്നലെ കൂടുതൽ പോയിന്റ് കിട്ടിയത് പെൺകുട്ടികളുടെ സംഘത്തിന്.
അപ്പീലിനു കെട്ടിവച്ച തുക മാത്രമല്ല, അഭിമാനം കൂടി തിരിച്ചു പിടിച്ചതിന്റെ സന്തോഷത്തിലാണ് മയൂഖ ശിവരാമന്റെ നേതൃത്വത്തിലുള്ള സംഘം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

