എളവള്ളി ∙ വർഷങ്ങളായി സാങ്കേതിക കുരുക്കിൽപ്പെട്ട് കിടക്കുന്ന വാക കളിസ്ഥലം ആധുനിക രീതിയിൽ നിർമിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചു. നാട്ടിലെ ചെറുപ്പക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ് കളിസ്ഥലം.
മുല്ലശേരി ബ്ലോക്ക് പദ്ധതി പ്രകാരം വാങ്ങിയ കളിസ്ഥലത്തിന് മുരളി പെരുനെല്ലി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്കിന്റെ ആസ്തി റജിസ്റ്ററിലുള്ള സ്ഥലം ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതായതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചില്ല.
കഴിഞ്ഞ വർഷം ഭൂമി തരം മാറ്റി ലഭിച്ചെങ്കിലും ആസ്തി വികസന ഫണ്ട് വിനിയോഗിക്കാനുള്ള സമയപരിധി കഴിഞ്ഞു.
എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ധനകാര്യ വകുപ്പിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ചത്. ഗെയ്ൽ പദ്ധതിയുടെ പൈപ്പ് കടന്നുപോകുന്നതിന് അനുമതി കൊടുത്തതു വഴി ലഭിച്ച 3.17 ലക്ഷം രൂപയും എംഎൽഎ ഫണ്ടും ചേർത്ത് 15.17 ലക്ഷം രൂപയുടെ കളിസ്ഥലം ആധുനികവൽക്കരണമാണ് നടത്തുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പാർശ്വഭിത്തി കെട്ടൽ, അനുബന്ധ റോഡ് ഉയർത്തൽ എന്നിവയും ഇതിനോടൊപ്പം ചെയ്യുമെന്ന് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ.ലെനിൻ പറഞ്ഞു.
എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെത്തി പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

