മൂന്നാർ∙ രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം മൂന്നാറിൽ താപനില മൂന്നിലെത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ താപനില 3 രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച മൂന്നാറിൽ താപനില ഏഴായിരുന്നു. കഴിഞ്ഞ ഡിസംബർ മാസത്തിൽ പത്തിലധികം ദിവസങ്ങൾ മൂന്നാറിൽ താപനില മൈനസ് രണ്ട് വരെ രേഖപ്പെടുത്തിയിരുന്നു.
ഡിസംബർ 26നു ശേഷം താപനില സാധാരണ നിലയിലെത്തിയിരുന്നു.
ഇതിനിടയിലാണ് ഇന്നലെ താപനില മൂന്നിലെത്തിയത്. വിദൂര എസ്റ്റേറ്റുകളായ ചെണ്ടുവര, തെന്മല, ചിറ്റുവര, എല്ലപ്പെട്ടി എന്നിവിടങ്ങളിലും ഇന്നലെ താപനില മൂന്നിലെത്തിയിരുന്നു.
പൊങ്കൽ അവധിയെ തുടർന്ന് തമിഴ്നാട്ടിൽ അവധിയായതിനാൽ മൂന്നു ദിവസമായി മൂന്നാറിൽ തമിഴ് സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

