മൂന്നാർ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ ഇറങ്ങിയതിനെ തുടർന്ന് മൂന്നു തവണയായി ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ആദ്യം മൂന്ന് ആനകൾ ദേശീയ പാതയിൽപെട്ട
ഗവ ബോട്ടാണിക്കൽ ഗാർഡനു സമീപമിറങ്ങിയത്. പ്രധാന റോഡിലേക്ക് ആന എത്തിയതോടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാർ, പെട്ടിമുടി ആർആർടി സംഘാംഗങ്ങളും പൊലീസും ഗതാഗതം തടഞ്ഞ് ആനകളെ മുകൾ ഭാഗത്തുള്ള തേയില തോട്ടത്തിലേക്ക് കയറ്റിവിട്ടു. പിന്നീട് വൈകിട്ട് 4.45നാണ് പടയപ്പ ഇതെ സ്ഥലത്ത് എത്തിയത്.
ദേശീയ പാതയിലിറങ്ങിയ ശേഷം മൂന്നാർ ടൗൺ ഭാഗത്തേക്ക് നടന്നതോടെ ആർആർടി സംഘം പടക്കം പൊട്ടിച്ചാണ് താഴ്ഭാഗത്തെ കാട്ടിലേക്ക് ഓടിച്ചത്. എന്നാൽ രാത്രി ഏഴിന് വീണ്ടും പടയപ്പ ഇതെ സ്ഥലത്തുനിന്നു നടന്ന് ദേശീയ പാതയിലെത്തി.
ദേശീയ പാതയിൽ നിലയുറപ്പിച്ചതോടെ ആർആർടി സംഘം പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയതോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. പൊങ്കൽ അവധി പ്രമാണിച്ച് തമിഴ്നാട്ടിൽനിന്നു നിരവധി സഞ്ചാരികളാണ് ഇന്നലെ ദേശീയ പാത വഴി മൂന്നാറിലേക്ക് വന്നത്. കാട്ടാനകളിറങ്ങിയതിനെ തുടർന്ന് പലരും ഗതാഗതകുരുക്കിൽപെട്ടു.
ആർആർടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

