കോതമംഗലം∙ പിതാവിന്റെ മരണം അറിഞ്ഞു ഹൃദയാഘാതമുണ്ടായ മകൻ പിതാവിന്റെ സംസ്കാരത്തിനു പിന്നാലെ മരിച്ചു. പൈമറ്റം മണിക്കിണർ ഇലവുംകുടിയിൽ ഇ.ടി.
പൗലോസിന്റെ മകൻ ഇ.പി. ജയിംസ് (53) ആണ് ഇന്നലെ മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നു പൗലോസ് (75) തിങ്കളാഴ്ച മരിച്ചു. പൗലോസിനെ ആശുപത്രിയിൽ എത്തിച്ച ശേഷമാണു ജയിംസിനു ഹൃദയാഘാതമുണ്ടായത്.
പൗലോസിന്റെ സംസ്കാരം ഇന്നലെ രാവിലെ നടത്തിയ ശേഷമാണ് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയിംസ് മരിച്ചത്.
പിതാവിനു പിന്നാലെ മകൻ മരിച്ചുവെന്ന വാർത്ത നൽകേണ്ടി വരുമോയെന്നു ആശുപത്രിയിൽ സന്ദർശിച്ചവരോടു ജയിംസ് ചോദിച്ചിരുന്നു. കോതമംഗലത്ത് സ്വകാര്യബസ് ഡ്രൈവറായിരുന്നു. സംസ്കാരം ഇന്നു 12നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പരീക്കണ്ണി സെന്റ് മേരീസ് പള്ളിയിൽ.
പൈമറ്റം കല്ലുവെട്ടിക്കുഴിയിൽ മേരിയാണ് അമ്മ. ഭാര്യ: പൈങ്ങോട്ടൂർ തെങ്ങുംകുടിയിൽ അൽഫോൻസ.
മക്കൾ: ആൻമരിയ, ആൻട്രീസ, ആൻസൺ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

