എടത്വ ∙ ഭക്തിയുടെ നിറവിൽ വിവിധ ക്ഷേത്രങ്ങളിലും, സംഘടനകളുടെ നേതൃത്വത്തിലും മകരവിളക്ക് ആഘോഷിച്ചു. പ്രത്യേകം തയാറാക്കിയ മണ്ഡപങ്ങളിലും ക്ഷേത്രങ്ങളിലും പൂജകളും അയ്യപ്പ ഭാഗവത പാരാണവും അന്നദാനവും ദീപക്കാഴ്ചയും നടന്നു.
ആനപ്രമ്പാൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ഭാഗവത പാരായണം, അന്നദാനം, ഭജൻസ്, ദീപക്കാഴ്ച എന്നിവയും ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. പനയന്നൂർക്കാവ്, ചക്കുളത്തുകാവ്, പാണ്ടങ്കരി കൊച്ചു ശാസ്താ ക്ഷേത്രം, തലവടി തൃക്കയിൽ, പുതുപ്പറമ്പ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലും ആചാരപരമായ ചടങ്ങുകൾ നടത്തി.
തലവടി തത്വമസി സേവാസമിതി പഞ്ചായത്ത് ജംക്ഷനിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഗോകുൽ ഗോപാലകൃഷ്ണൻ, മനോജ് തുണ്ടിയിൽ, ടി.എൻ. ശശിധരൻ നായർ, എസ്.മനോജ്, ധനീഷ്, രാജേഷ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു ഭാഗവത പാരായണം, ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, ശരണംവിളി, പ്രസാദ വിതരണം, 7.30ന് ഭജൻസ് എന്നിവ നടന്നു.
അന്നദാനത്തിനും മകരവിളക്ക് ആഘോഷങ്ങളിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എടത്വ കളങ്ങര അയ്യപ്പസേവാ സംഘം കളങ്ങര ജംക്ഷനിൽ മകരവിളക്ക് മഹോത്സവം നടത്തി.
പുലർച്ചെ 5.30ന് മണ്ഡപത്തിൽ പ്രശാന്ത് പട്ടംപറമ്പിൽ ഭദ്രദീപ പ്രകാശനം നടത്തി. തുടർന്നു ഭാഗവത പാരായണവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് മഹാ ദീപാരാധനയും ഭക്തി ഗാനമേളയും നടന്നു.
തലവടി പനയന്നൂർക്കാവ് ജംക്ഷനിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും, ഭക്ത ജനങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. ഭാഗവത പാരായണം, ഭജൻസ്, ദീപക്കാഴ്ച എന്നിവയും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

