മറയൂർ ∙ മറയൂർ ടൗണിന് സമീപം കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ചിന്നാർ വന്യജീവി സങ്കേതത്തിനോടു ചേർന്ന് കിടക്കുന്ന കരിമുട്ടി, പട്ടിക്കാട്, ബാബു നഗർ എന്നീ പ്രദേശങ്ങൾക്ക് സമീപമാണു കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംസ്ഥാനപാതയിൽ കരിമുട്ടിയിൽ റോഡിലൂടെ നടന്ന കടുവ സമീപത്ത് റിസോർട്ടിന് പരിസരത്തെത്തിയത് യാത്രക്കാർ കണ്ടതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. തുടർന്നാണു ചിന്നാർ വന്യജീവി സാങ്കേതിക വനംവകുപ്പ് ഉദ്യോഗസ്ഥർ, മറയൂർ റേഞ്ചിലെ ഉദ്യോഗസ്ഥർ, മറയൂർ ആർആർടി സംഘം എന്നിവർ സംയുക്തമായി തിരച്ചിൽ ഊർജിതമാക്കിയത്.
കഴിഞ്ഞദിവസം രാത്രി കടുവ കടന്നുപോയതായി പറഞ്ഞ സ്ഥലത്ത് കാൽപാട് കണ്ടെത്തിയിരുന്നു.
ഇത് കടുവയുടേതാണോ എന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ, പ്രദേശത്ത് ഒട്ടേറെ വന്യമൃഗശല്യം ഉള്ള സാഹചര്യത്തിൽ കടുവ വന്നിട്ടുണ്ടാവാം എന്നുള്ളതും വനം വകുപ്പ് തള്ളിക്കളയുന്നില്ല. നിലവിൽ നിരീക്ഷണം തുടരുന്നുണ്ടെന്നും ജനവാസ മേഖലയിൽ കടുവ ഉണ്ടെന്ന് അറിഞ്ഞാൽ മറ്റു നടപടി സ്വീകരിക്കുമെന്നും മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ.അരുൺ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

