മാന്നാർ ∙ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴ ജനജീവിതത്തെ ബാധിച്ചു. ഇന്നലെ രാവിലെ മുതൽ പ്രസന്നമായ കാലാവസ്ഥ ആയിരുന്നെങ്കിൽ ഉച്ചയോടെ അന്തരീക്ഷത്തിൽ കറുത്തിരുണ്ടു തുടങ്ങി.
രണ്ടരയോടെ അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ മിന്നലോടു കൂടിയ കനത്ത മഴ പെയ്തു. ചില ഭാഗങ്ങളിൽ രണ്ടു മണിക്കൂറുകളോളം മഴ നീണ്ടു നിന്നതു ജനജീവിതത്തെ സാരമായി ബാധിച്ചു. മിക്കയിടങ്ങളിലെയും നിർമാണ മേഖലയെയാണ് മഴ കാര്യമായി ബാധിച്ചത്.
കെട്ടിടനിർമാണം, റോഡു നിർമാണമടക്കം മുടങ്ങി.
മാന്നാറിലെ പാതയോരത്തു ടൈൽ ഇട്ടതിനു ശേഷം നടത്തിയ സിമന്റ് പ്ലാസ്റ്ററിങ് മഴയിൽ ഭാഗികമായി ഒഴുകിപ്പോയി. ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മാന്നാർ സ്റ്റോർ ജംക്ഷൻ ബസ് സ്റ്റാൻഡ്, മൂർത്തിട്ട
മുക്കാത്താരി റോഡിലെയും കുഴികളിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ കുഴികളിലെ വെള്ളക്കെട്ടുകളിൽ ചാടിയെങ്കിലും അപകടങ്ങളുണ്ടാകാതെ രക്ഷപ്പെട്ടു. മിക്കയിടത്തെയും പാതയോരങ്ങളിൽ പെട്ടെന്നാണ് വെള്ളക്കെട്ടുകൾ രൂപപ്പെട്ടത്. ഒറ്റപ്പെട്ട
മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

