തിരുവനന്തപുരം: സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ്, കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജി ആര് അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും.
സിസ്റ്റര്‍ റാണിറ്റുമായി സംസാരിച്ചശേഷം മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആര് അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

