പുതുശ്ശേരി ∙ കഞ്ചിക്കോട് ശാസ്ത്രി നഗറിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്നരപ്പവന്റെ സ്വർണാഭരണവും 4000 രൂപയും മോഷ്ടിച്ച കേസിലെയും എലപ്പുള്ളി അംബുജം സ്റ്റോപ്പിൽ റിട്ട.സൈനികന്റെ വീട്ടിനുള്ളിൽ മോഷണത്തിനു ശ്രമിച്ച കേസിലെയും രണ്ടാം പ്രതി അറസ്റ്റിൽ.
കോയമ്പത്തൂർ സൂലൂരിൽ നിന്നു കസബ പൊലീസാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. തിരുപ്പൂർ മഠത്തുകളം മൈവാടി സ്വദേശി രാഘവനാണ് (24) അറസ്റ്റിലായത്.
നേരത്തെ കേസിലെ ഒന്നാം പ്രതി ഗൗതമിനെ പിടികൂടിയിരുന്നു.
ഇയാളിൽ നിന്നു ലഭിച്ച സൂചനയെ തുടർന്നു രാഘവനെ ഒരാഴ്ചയായി നിരീക്ഷിച്ച പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന വീടുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും മോഷണത്തിലും ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

