നീലേശ്വരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃക്കരിപ്പൂർ നിയോജകമണ്ഡലം സീറ്റിനെച്ചൊല്ലി യുഡിഎഫിന്റെ അണിയറയിൽ തർക്കം രൂക്ഷമാണെന്ന സൂചന നൽകി നീലേശ്വരത്തു പോസ്റ്ററുകൾ. 2021നു മുൻപുവരെ കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ സീറ്റ് ഇത്തവണ കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ കഴിഞ്ഞദിവസം ആവശ്യപ്പെടുകയും ഇക്കാര്യമുന്നയിച്ച് കെപിസിസി പ്രസിഡന്റിനു കത്തയയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ്, ‘കോൺഗ്രസിനെ സ്നേഹിക്കുന്നവർ’ എന്ന പേരിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനു സമീപം അഞ്ചോളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തെക്കൻജില്ലയിലെ ഏതെങ്കിലും സീറ്റ് വച്ചുമാറി തൃക്കരിപ്പൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും യുഡിഎഫിൽ സംസാരമുണ്ട്. തൃക്കരിപ്പൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ മത്സരിക്കാൻ സാധ്യതയുള്ളവരിൽ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവരുടെ പേരും പ്രചരിക്കുന്നുണ്ട്.
എന്നാൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നെറ്റോ ജോസഫ് തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഇതിനകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

