കൊച്ചി ∙ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ സമൂഹ മാധ്യമ കുറിപ്പുകളിലൂടെ മറുനാടൻ വിനോദ സഞ്ചാരികളുടെ കൂടി ശ്രദ്ധ നേടിയ കടമക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ടൂറിസം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ; അനുവദിച്ചത് 7,70,90,000 രൂപ. കഴിഞ്ഞ മാസം കടമക്കുടി സന്ദർശിച്ച ആനന്ദ് മഹീന്ദ്ര ‘ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്ന്’ എന്നാണു സമൂഹമാധ്യമ പേജിലൂടെ കടമക്കുടിയെ വിശേഷിപ്പിച്ചത്.കായൽ സൗന്ദര്യവും ദേശാടന പക്ഷികളുടെ സാന്നിധ്യവും കൊണ്ടു പ്രശസ്തമായ കടമക്കുടിയിൽ ഗ്രാമീണ കായൽ ടൂറിസം വികസന പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തും.
വേമ്പനാട്ടു കായലിനു നടുവിലെ മനോഹര ഗ്രാമമായ കടമക്കുടിയുടെ പ്രകൃതിസൗന്ദര്യം കൂടുതൽ ആകർഷകമാക്കുകയും ആധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുകയാണു ലക്ഷ്യമെന്നു ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ കടമക്കുടി കൂടുതൽ സുന്ദരമാകും. ജല പാതകളും ശാന്തമായ അന്തരീക്ഷവും വിനോദസഞ്ചാരികൾക്കു മറക്കാനാവാത്ത അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

