പത്തനംതിട്ട ∙ മൈലപ്ര ജംക്ഷനിൽ പള്ളിപ്പടിക്ക് താഴെയുള്ള പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം അശാസ്ത്രീയമെന്ന് പരാതി. ദേശീയപാതയിൽ നിന്ന് പത്തനംതിട്ട
ടൗണിലേക്ക് പ്രവേശിക്കുന്ന പള്ളിപ്പടി– ഞുണ്ണുങ്കൽപടി റോഡിലാണ് കാത്തിരിപ്പ് കേന്ദ്രം. ടൗണിലേക്കുള്ള വാഹനങ്ങൾ ഇവിടെ നിർത്തുന്ന ബസുകൾക്ക് പിറകിലായി നിർത്തുന്നതോടെ ദേശീയപാതയിലും ടൗണിലേക്കുള്ള റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു.
ബസുകളെ മറികടന്ന് പോകാൻ വാഹനങ്ങൾ ശ്രമിക്കുന്നതോടെ ഇരുവശത്തുമുള്ള വാഹനഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്.
ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പാണ് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
ഇവിടെയുള്ള സ്ഥലനാമ ബോർഡ് മറച്ചാണ് പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം. ശബരിമല തീർഥാടനകാലമായതിനാലും ഇടത്താവളത്തിലേക്കുള്ള റോഡായതിനാലും ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ബോർഡ് കാണാൻ കഴിയാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

