ശൂരനാട് ∙ ചക്കുവള്ളിയിൽ യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നും ശൂരനാട് പൊലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് ആയിക്കുന്നം കോടംവിള തെക്കേതിൽ വീട്ടിൽ ചന്തു (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 28നു രാത്രി ചക്കുവള്ളി സ്വദേശികളായ യുവാക്കളെ കാറിടിച്ച് വീഴ്ത്താൻ ശ്രമിച്ച സംഘം മുഖത്ത് മുളക് സ്പ്രേ ചെയ്തു മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മറ്റ് പ്രതികളിൽ ഭൂരിഭാഗവും നേരത്തെ അറസ്റ്റിലായി. കൊയിലാണ്ടിയിൽ കച്ചവടക്കാരൻ എന്ന തരത്തിൽ ഒളിവിലായിരുന്ന പ്രതിയെ, ഏറെ നാളത്തെ അന്വേഷണത്തെ തുടർന്നാണ് കണ്ടെത്തി അറസ്റ്റ് ചെയ്തെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

