ചാത്തന്നൂർ ∙ ദേശീയപാതയിൽ ഇത്തിക്കര കടക്കാൻ ബുദ്ധിമുട്ടി യാത്രക്കാർ. റോയൽ ഹോസ്പിറ്റലിനു സമീപത്തെ വളവു മുതൽ ഇത്തിക്കര പള്ളിക്കു സമീപം വരെയുള്ള ഭാഗത്തെ യാത്ര അതികഠിനമായിട്ടും നിർമാണ കമ്പനി നിസ്സംഗത പുലർത്തുകയാണ്.
ഇത്തിക്കര പാലത്തിൽ ഉൾപ്പെടെ അടിഞ്ഞു കൂടിയ പൂഴിമണ്ണ് ഇരുചക്രവാഹന യാത്രക്കാരെ വലയ്ക്കുന്നു. ഒട്ടേറെ വാഹനങ്ങൾ പൂഴി മണ്ണിൽ നിയന്ത്രണം തെറ്റി അപകടത്തിൽ പെടുന്നുണ്ട്.
നിർമാണം നടക്കുന്ന ഇത്തിക്കര വളവിലെ റോഡ് തകർന്നു തരിപ്പണമായ നിലയിലാണ്.
നിർമാണ കമ്പനിയുടെ പ്ലാന്റുകൾ പ്രവർത്തിക്കുന്നതിനാൽ നിർമാണ ആവശ്യത്തിനു നിരന്തരം വാഹനങ്ങൾ വന്നു പോകുന്നതിനാൽ ഗതാഗത കുരുക്കു പതിവാണ്. തകർന്ന റോഡും പൂഴി മണ്ണും പൊടി പടലവും മൂലം സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പൊടിപടലം ശമിപ്പിക്കുന്നതിനു റോഡിൽ വെള്ളം ഒഴിക്കുന്നതിനു പോലും നിർമാണ കമ്പനി അലംഭാവം തുടരുകയാണ്. പരാതി ഉയരുമ്പോൾ പേരിനു വെള്ളം തളിച്ചു തടിതപ്പുമെന്നും നാട്ടുകാർ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

