∙ പാമ്പുപിടിത്തമെന്നാൽ സുരേന്ദ്രന് ഹരമാണ്. ഭർത്താവിന്റെ വിചിത്രമായ ഇഷ്ടത്തോട് ആദ്യം എതിർപ്പായിരുന്നെങ്കിലും പിന്നീട് ഭാര്യ ആനന്ദി സുരേന്ദ്രനും അതേ വഴി തിരഞ്ഞെടുത്തു. കേരളശ്ശേരി സ്വദേശികളായ സുരേന്ദ്രനും ആനന്ദിയും ഇപ്പോൾ നാട്ടിലെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരാണ്. പാമ്പുപിടിത്തക്കാരൻ കോങ്ങാട് താഹിറാണ് ആദ്യമായി സുരേന്ദ്രന്റെ കയ്യിൽ പാമ്പിനെ നൽകുന്നത്.
ഭയത്തിനപ്പുറം അന്നു തോന്നിയത് പ്രചോദനമാണ്, അതേ മേഖലയിലേക്കു വരാനുള്ള പ്രചോദനം. കരിങ്കൽ പടവുകൾക്കിടയിൽ ഒളിക്കുന്ന പാമ്പുകളെ പിടികൂടുക ശ്രമകരമാണ്. ഏറെ ക്ഷമയോടെ മണിക്കൂറുകൾ നീണ്ട
ശ്രമം വേണ്ടിവരും ഇവയെ പിടികൂടാൻ. പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പിന്മാറാൻ മനസ്സ് അനുവദിക്കില്ലെന്ന് സുരേന്ദ്രൻ പറയുന്നു. ഏറെ വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന് വനംവകുപ്പിന്റെ ലൈസൻസുമുണ്ട്.
ഭർത്താവിന്റെ ഭ്രാന്തമായ ഇഷ്ടത്തോട് പതുക്കെ ഭാര്യയ്ക്കും താൽപര്യം തോന്നിത്തുടങ്ങി.
തുടർന്ന് വനംവകുപ്പിന്റെ സർപ്പ വൊളന്റിയർ പരിശീലനം നേടി ആനന്ദിയും പാമ്പുപിടിത്തത്തിനിറങ്ങി. ഏത് അർധരാത്രിയിലും പാമ്പിനെ കണ്ടെന്ന ഫോൺ വിളി വന്നാൽ അവിടേക്കു കുതിച്ചെത്തും ദമ്പതികൾ. സുരേന്ദ്രൻ പെയ്ന്റിങ്ങ് തൊഴിലാളിയും ചെണ്ട വാദ്യകലാകാരനുമാണ്.
ആനന്ദി ഹോം നഴ്സാണ്. മൂർഖൻ, അണലി, വെള്ളിക്കെട്ടൻ ഉൾപ്പെടെ 300ൽ പരം വിഷപ്പാമ്പുകളെ ഇതിനോടകം പിടികൂടി കാട്ടിൽ വിട്ടയച്ചിട്ടുണ്ട്.
മക്കൾ:അനന്യ ലക്ഷ്മി, ആരാധ്യ ലക്ഷ്മി. സുരേന്ദ്രന്റെ ഫോൺ നമ്പർ: 98091 76828.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

