പാക്ക് അധിനിവേശ കശ്മീരിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് സാമ്പത്തിക ഇടനാഴിയും ചൈന സൈനിക അടിസ്ഥാനസൗകര്യ പദ്ധതികളും നിർമിക്കുന്നതിൽ കടുത്ത എതിർപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 1963ലെ അതിർത്തി കരാർ പ്രകാരം പാക്കിസ്ഥാൻ ചൈനയ്ക്ക് ‘സമ്മാനിച്ച’ ഷക്സ്ഗാം വാലിയിലാണ് ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി സജ്ജമാകുന്നത്.
കാരക്കോറം മേഖലയുടെ ഭാഗമായ ഇവിടെ ചൈന വ്യാപകമായി സൈനികാവശ്യത്തിനുള്ള പദ്ധതികളും സജ്ജമാക്കുന്നുണ്ട്.
ഈ പറയുന്ന ‘1963-അതിർത്തി കരാർ’ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) നിയമവിരുദ്ധവും അസാധുവുമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സിപിഇസിയിൽ പുതുതായി ഉൾപ്പെടുത്തിയാണ് ഷക്സ്ഗാം താഴ്വരയിലും ഇടനാഴി നിർമിക്കുന്നത്.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പൂർണമായും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.
ചൈന-പാക്കിസ്ഥാൻ അതിർത്തി കരാറോ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയോ (സിപിഇസി) ഇന്ത്യ അഗീകരിച്ചിട്ടില്ല. ഇക്കാര്യം പാക്കിസ്ഥാനെയും ചൈനയെയും പലവട്ടം അറിയിച്ചു.
ഈ പ്രദേശത്ത് അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നതിനെതിരായ ശക്തമായ പ്രതിഷേധവും ഇന്ത്യ നിരന്തരം അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന ഷക്സ്ഗാം വാലി പൂർണമായും ഇന്ത്യയുടേതാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിൽ ഏകദേശം 590 കിലോമീറ്റർ വരുന്ന പ്രദേശമാണ് കാരക്കോറം.
ചൈനയാകട്ടെ ഇന്ത്യൻ അതിർത്തികളോട് ചേർന്ന് നുഴഞ്ഞുകയറ്റം നടത്തി വ്യാപകമായി സൈനിക സാന്നിധ്യം ഉയർത്തുകയാണ്. ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധവും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇതു മനോരമ ഓൺലൈൻ ‘ബിസിനസ് ആൻഡ് മണി’ വിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ട് ആണ്.
കൂടുതൽ ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സന്ദർശിക്കുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

