അരൂർ∙ ദേശീയപാതയിൽ നിർമാണം പൂർത്തിയാകുന്ന അരൂർ– തുറവൂർ ഉയരപ്പാതയിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് ബ്രിജ് നോയിസ് ബാരിയർ സ്ഥാപിച്ചു തുടങ്ങി. പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോൾ പരിസര പ്രദേശങ്ങളിൽ ഉണ്ടാകുന്ന കഠിനമായ ശബ്ദ മലിനീകരണം പ്രതിരോധിക്കുന്നതിനാണ് ബ്രിജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. 30 ഡെസിബൽ മുതൽ 10 ഡെസിബൽവരെയുള്ള ശബ്ദ സാന്ദ്രത തടയാനാകുമെന്നാണ് അധികൃതർ പറയുന്നത്.
അരൂർ –തുറവൂർ ഉയരപ്പാതയുടെ 12.75 കിലോമീറ്റർ ദൂരം 6 വരിപ്പാതയുടെ ഇരുവശങ്ങളിലുമായി 25. 5 കിലോമീറ്റർ ഭാഗത്താണ് നോയിസ് ബാരിയർ ഘടിപ്പിക്കുന്നത്.
40 സെന്റീമീറ്റർ ഉയരത്തിൽ നിർമിക്കുന്ന ഭിത്തിക്കു മുകളിൽ 1.50 മീറ്റർ ഉയരത്തിലാണ് ബാരിയർ വയ്ക്കുന്നത്.തുറവൂർ– കുത്തിയതോട് ഭാഗങ്ങളിൽ ഇവ സ്ഥാപിച്ചു തുടങ്ങി.
വാഹനത്തിന്റെ ഹോൺ, എൻജിൻ ശബ്ദം, വേഗത്തിൽ പോകുമ്പോൾ ഉണ്ടാകുന്ന മുഴക്കം എന്നിവ ഉയരപ്പാതയുടെ സമീപമുള്ള വീട്, ആശുപത്രി, സ്കൂൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനാണ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

