ബ്രസീലിയൻ കമ്പനിയായ എംബ്രയറുമായി ചേർന്ന് വാണിജ്യ വിമാനങ്ങൾ നിർമിക്കാൻ അദാനി ഗ്രൂപ്പ്. 70–146 യാത്രക്കാരെ വരെ വഹിക്കാൻ കഴിയുന്ന വിമാനങ്ങളാണ് നിർമിക്കുക.
ഇതുമായി ബന്ധപ്പെട്ട് അദാനി എയ്റോസ്പേസും എംബ്രയറുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ട് . ഇതോടെ വാണിജ്യ വിമാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിയ്ക്കും.
ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഹൈദരാബാദില്‍ നടക്കുന്ന എയർ ഷോയിൽ ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും അറിവായിട്ടില്ല
നിലവിൽ ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയുടേത്.
എന്നാൽ വിമാനങ്ങളുടെ അപര്യാപ്ത മൂലം പൂർണതോതിൽ പ്രവർത്തിക്കാൻ വിപണിക്കായിട്ടില്ല. ഏകദേശം 1,800 വിമാനങ്ങൾക്കാണ് ഇന്ത്യൻ കമ്പനികൾ ഓർഡർ നൽകി കാത്തിരിക്കുന്നത്.
ഇവയുടെ ഡെലിവറി ഇനിയും വൈകുമെന്നാണണ് കരുതുന്നത്. ഇത് കണക്കിലെടുത്ത് വാണിജ്യ വിമാനങ്ങളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിർമിക്കുന്ന വിമാനങ്ങൾ ഓർഡർ ചെയ്യുന്ന കമ്പനികൾക്ക് ധനസഹായം നല്‍കാനുള്ള സാധ്യതയും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്.
വലിയ അവസരം
രാജ്യത്തെ വ്യോമയാന മേഖലയിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് എംബ്രയർ കമ്പനിയുടെ തീരുമാനം. 2005ലാണ് എംബ്രയർ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങുന്നത്.
കമ്പനിയുടെ അമ്പതോളം ഇ–ജെറ്റുകൾ നിലവിൽ ഇന്ത്യയിൽ സർവീസ് നടത്തുന്നുണ്ട്. സ്റ്റാർ എയർ പോലുള്ള വിമാനക്കമ്പനികളും ഇന്ത്യൻ വ്യോമസേനയുമാണ് എംബ്രയറിന്റെ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിർമാണ കേന്ദ്രം ആരംഭിച്ചാല്‍ ഉല്പാദന ശേഷി കൂട്ടാമെന്നും എംബ്രയർ കരുതുന്നു.
സെപ്റ്റംബർ – ഡിസംബർ പാദത്തിൽ കമ്പനി 91 വിമാനങ്ങളാണ് ഡെലിവറി നടത്തിയത്.
അതേസമയം, ബോയിങ്, എയർ ബസ് പോലുള്ള കമ്പനികള്‍ക്ക് ഓർഡർ നൽകിയ വിമാനങ്ങൾ അടുത്തെങ്ങും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ പുതിയ വിമാനക്കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ പുതിയ വിമാനകമ്പനികൾക്ക് കൂടി ഉപകാരപ്പെടുന്നതാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതിയെന്നും വിലയിരുത്തലുണ്ട്.
ഒരുലക്ഷം കോടിയുടെ നിക്ഷേപം
വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒരുലക്ഷം കോടി രൂപ നിക്ഷേപിയ്ക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. അടുത്ത ഘട്ടത്തിൽ സർക്കാർ സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും പദ്ധതിയുണ്ട്.
വിമാന അറ്റകുറ്റപ്പണി മേഖലയിൽ കമ്പനി ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനനന്തപുരം രാജ്യാന്തര വിമാനത്താളം അടക്കമുള്ള എട്ട് വിമാനത്താവളങ്ങളാണ് നിലവിൽ ഗ്രൂപ്പിന് കീഴിലുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

