കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള, എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ് പദ്ധതി പ്രദേശം ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ജനപ്രതിനിധികളുടെ സംഘം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി. നിർമാണം പുരോഗമിക്കുന്ന വീടുകളുടെ ഒന്നാംഘട്ട കൈമാറ്റം ഫെബ്രുവരിയിൽ തന്നെ നടക്കുമെന്നു ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി പ്രതിനിധി സംഘം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളുടെ പ്രവർത്തനം വേഗത്തിലാക്കണമെന്നു ബന്ധപ്പെട്ടവർക്ക് സംഘം നിർദേശം നൽകി.
എസ്ടിപി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കണമെന്നും കെഎസ്ഇബി കണക്ടിവിറ്റി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്നും നിർദേശിച്ചു. പുനരധിവാസ പ്രവർത്തനത്തിൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന നിർമാണങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും സംഘം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ.ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.
സുരേഷ് ബാബു, കൽപറ്റ നഗരസഭ പാർലമെന്റ് പാർട്ടി ലീഡർ ഗിരീഷ് കൽപറ്റ, ഡിവിഷൻ കൗൺസിലർ ഷമീർ ഒടുവിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

