ചെറുതോണി ∙ തീപിടിത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് വളപ്പിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ നടത്തി. ജില്ലാ പ്ലാനിങ് ഓഫിസിന്റെ രണ്ടാംനിലയിൽ തീപിടിത്തമുണ്ടാകുന്നതും അഗ്നിരക്ഷാ സേനയെത്തി മുകൾനിലയിൽ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നതും ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുന്നതും വരെയുള്ള നടപടികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയത്.
കലക്ടറേറ്റിലെ ദുരന്തനിവാരണ കേന്ദ്രത്തിൽ നിന്ന് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യു വകുപ്പുകളിലേക്ക് ‘അപകട’മുണ്ടായ സമയം തന്നെ വിവരങ്ങൾ കൈമാറി.
15 മിനിറ്റിനുള്ളിൽ തന്നെ ഫയർ എൻജിനുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ‘തീപിടിത്തം’ ശ്രദ്ധയിൽപെട്ട
ഉടനെ അലാം മുഴക്കി ജീവനക്കാരെ ഓഫിസ് മുറികളിൽനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേന തീ അണച്ചശേഷം മുകളിൽ കുടുങ്ങിക്കിടന്നവരെ താഴെ എത്തിച്ചു.
മെഡിക്കൽ ടീം പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം അപകടത്തിൽപെട്ടവരെ ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതു വരെയുള്ള നടപടികളാണ് അരങ്ങേറിയത്.
അഗ്നിരക്ഷാസേന ഇടുക്കി സ്റ്റേഷൻ ഓഫിസർ സി.അഖിൻ, കട്ടപ്പന സ്റ്റേഷൻ ഓഫിസർ സി.ജ്യോതിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് ഫയർ എൻജിനുകളും ആംബുലൻസുകളും മോക്ഡ്രില്ലിൽ അണിനിരന്നു. സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ വൊളന്റിയർമാരായി പ്രവർത്തിച്ചു.
പൊലീസ് അധികൃതർ ഗതാഗതം നിയന്ത്രിച്ചു. ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ്, ഡിവൈഎസ്പി രാജൻ കെ.അരമന, ഹസാർഡ്സ് അനലിസ്റ്റ് ടി.ആർ.രാജീവ്, ഡിഎംഒ ഡോ. കെ.സതീഷ് എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

