കോഴിക്കോട് ∙ കെപിസിസി ബത്തേരിയിൽ നടത്തിയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഭാഗമായി തീരുമാനിച്ച ജില്ലാ ജനറൽ ബോഡി യോഗത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി എക്സിക്യൂട്ടീവ്, ഡിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.
പ്രവീൺ കുമാർ ക്യാംപിന്റെ പ്രവർത്തന രേഖയുടെ റിപ്പോർട്ടിങ് നടത്തി. കെപിസിസി നിർദേശിച്ച പരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ ഉജ്വല വിജയം ജില്ലയിലെ പാർട്ടിയുടെ കെട്ടുറപ്പിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി.
വാർഡ് വിഭജനത്തിലൂടെയും വോട്ടു മാറ്റി ചെയ്തും ചില വാർഡുകളിൽ സിപിഎം ബിജെപിയെ സഹായിച്ചത് കൊണ്ടാണ് ചുണ്ടിനും കപ്പിനും ഇടയിൽ പലയിടത്തും ഭരണം യുഡിഎഫിന് നഷ്ടമായത്. അഴിയൂർ പഞ്ചായത്തിൽ എസ്ഡിപിഐ, സിപിഎം പരസ്യ സഖ്യത്തിൽ ആയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ ആറു സീറ്റു വർധിച്ചു എന്നല്ലാതെ ജില്ലയിൽ ഒരു നേട്ടവും ഉണ്ടാക്കാൻ ബിജെപിക്കു സാധിച്ചിട്ടില്ല. അവരുടെ വോട്ടു കുറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലം ജില്ലയിലെ സിപിഎം തകർച്ചയുടെ ആരംഭമാണ്. പതിമൂന്നു നിയമസഭ മണ്ഡലങ്ങളും പിടിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

