കൊട്ടാരക്കര∙ വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വിവാഹ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി പിടിയിൽ.
മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ എസ്. ജിനേഷിനെ(33)യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്ന വിവരം പ്രതി മറച്ചു വച്ചെന്നാണ് പരാതി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജാതി മതാചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ വഞ്ചിച്ചതായും പരാതിയിൽ പറയുന്നു.
കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നിർദേശ പ്രകാരം എസ് ഐമാരായ പങ്കജ് കൃഷ്ണ, ജയകുമാർ, സജീവ്, രേഖ,രേവതി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

