തിരുവനന്തപുരം ∙ കാടുവെട്ടാൻ നിയോഗിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാമ്പുകളെ നേരിടാൻ നീളൻ കത്തി നൽകണമെന്നും ഉപയോഗരീതി പഠിപ്പിക്കണമെന്നും വനം വകുപ്പ്. അടിക്കാട് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ഗംബൂട്ടുകളും സേഫ്റ്റി ഗ്ലൗസുകളും ആയുധങ്ങളും ഉപയോഗിച്ചാൽ പാമ്പു കടി കുറയ്ക്കാനാകുമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്നും പ്രത്യേക സർക്കുലർ പുറപ്പെടുവിക്കണമെന്നും അഭ്യർഥിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ തദ്ദേശ ഭരണ അഡിഷനൽ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. 2020 മുതൽ വനം വകുപ്പ് നടപ്പാക്കി വരുന്ന ‘സർപ്പ’ പദ്ധതി പ്രകാരം കേരളത്തിലെ പാമ്പുകടി മരണം 5 വർഷം മുൻപുണ്ടായിരുന്നതിന്റെ നാലിലൊന്ന് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മലപ്പുറം തൂവൂർ പഞ്ചായത്തിൽ കഴിഞ്ഞ മാസം 31ന് പാമ്പുകടിയേറ്റ് സ്ത്രീതൊഴിലാളി മരിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ കത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

