ആലപ്പുഴ ∙ അരൂർ– തുറവൂർ മേഖലകളിലെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച അരിയിൽ പുഴുവെന്ന ആക്ഷേപത്തെതുടർന്നു പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിലെ റേഷൻകടകളിൽ പരിശോധന നടത്തി. പുഴുവുള്ള അരി വിതരണം ചെയ്ത എഴുപുന്ന കോങ്കേരി മാർക്കറ്റിലെ റേഷൻ കടയിൽ ഈർപ്പം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ട്.
ഇത് അരി കേടാകാൻ ഇടയാക്കിയോ എന്നു പരിശോധിക്കും. മുൻപ് ഇതേ കടയിൽ ഈർപ്പമടിച്ച് അരി കേടായതിനെ തുടർന്നു പിഴ അടപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞദിവസം ഈ കടയിൽ പൊട്ടിച്ച രണ്ടു ചാക്ക് അരിയും ഉപയോഗശൂന്യമാണെന്നു പരാതി ഉയർന്നിരുന്നു. റേഷൻകടയിൽ നല്ല അരി സ്റ്റോക്ക് ഉണ്ടായിരിക്കെയാണു മോശം അരി കാർഡുടമകൾക്കു നൽകിയതെന്നു ജില്ലാ സപ്ലൈ ഓഫിസർ കെ.മായാദേവി പറഞ്ഞു.
മോശം അരിയെന്നു കണ്ടപ്പോൾ അക്കാര്യം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല.
കടകളിൽ മോശം അരി ലഭിച്ചാൽ അതിനു പകരം നല്ല അരി വിതരണം ചെയ്യുകയും ചീത്തയായ അരി തിരികെ സംഭരിക്കുകയുമാണു ചെയ്യുന്നത്. ഇതിൽ റേഷൻകട
നടത്തിപ്പുകാർക്കു വീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തൽ. ഇതുൾപ്പെടെ അരൂർ– തുറവൂർ മേഖലയിലെ ഏതാനും റേഷൻകടകളിൽ ഡിസംബർ അവസാനം മുതൽ മോശം അരിയാണു ലഭിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എഴുപുന്ന മേഖലയിലെ ചില കടകളിൽ പരിശോധന നടത്തിയെങ്കിലും മോശം അരി കണ്ടെത്തിയിട്ടില്ല.
ഏതാനും മാസങ്ങൾക്കു മുൻപും ചേർത്തല താലൂക്കിലെ റേഷൻകടകളിൽ മോശം അരി വിതരണത്തിന് എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

