ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ ഒരു ജില്ലയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. മൈനസ് ഡിഗ്രി തണുപ്പിൽ ഒരു കൂട്ടം യുവാക്കൾ റോഡരികിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, മഞ്ഞു മൂടിയ റോഡിൽ അഞ്ചോ ആറോ യുവാക്കൾ ഉച്ചത്തിൽ സംഗീതം വച്ച് ആഘോഷിക്കുന്നത് കാണാം. ഇവരുടെ വാഹനവും സമീപത്ത് തന്നെ പാർക്ക് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ, കഠിനമായ ആ തണുപ്പിലും ഷർട്ട് ധരിക്കാതെയാണ് കൂട്ടത്തിൽ മൂന്നുപേരുള്ളത്. മറ്റുള്ളവർ മദ്യക്കുപ്പികളും ഹുക്കകളും കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം.
ചുറ്റുമുള്ള മലനിരകളിലും വഴിയിലും എല്ലാം മഞ്ഞാണ്. നിഖിൽ സൈനി എന്ന യൂസറാണ് വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് ഈ വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്നത്.
‘വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങൾ ഒഴിവാക്കി ശാന്തമായ ഉൾപ്രദേശങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമാണ്. ആളുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റം നാട്ടുകാരെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയും അവരിൽ നേരത്തെ ഉണ്ടായിരുന്ന സ്നേഹോഷ്മളമായ സമീപനം ഇല്ലാതാക്കുകയും ചെയ്തു.
ഇതിന് യാതൊരു ഒഴികഴിവോ ന്യായീകരണമോ ഇല്ല’ എന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ട് സൈനി കുറിച്ചിരിക്കുന്നത്. Now it is crystal clear why foreign tourists avoid famous places in India and move to quiet side areas.
Disrespectful behaviour has pushed locals to the edge and ended the warmth they were once known for. There is no excuse or justification for this.
pic.twitter.com/oYwL17gLSv — Nikhil saini (@iNikhilsaini) January 1, 2026 വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്തുകൊണ്ടാണ് പൊതുസ്ഥലത്ത് ആളുകൾ യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പെരുമാറുന്നത് എന്നാണ് മിക്കവരും ചോദിച്ചിരിക്കുന്നത്.
ഇത്തരം നിരുത്തവാദപെരുമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണം എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്. അതിലോലമായ പ്രദേശങ്ങളിലുള്ള ഇത്തരം പെരുമാറ്റം ന്യായീകരിക്കാനാവില്ല എന്നും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

