തിരുവനന്തപുരം∙ മലയാളത്തിന്റെ അഭിനയപ്രതിഭ ജഗതി ശ്രീകുമാറിന്റെ 75ാം പിറന്നാൾ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൈക്കാട് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് നടത്തി.
ഉച്ചയ്ക്ക് തൂശനിലയിൽ സദ്യ വിളമ്പി. പിന്നെ അൽപം കേക്ക്.
ജഗതിക്കു പതിവായി നൽകുന്ന ഭക്ഷണം മാത്രമേ നൽകാനാകൂ എന്നതിനാൽ അതുൾപ്പെടുന്ന സദ്യയാണു തയാറാക്കിയത്.
പത്നി ശോഭ, മക്കൾ രാജ്കുമാർ, പാർവതി എന്നിവർക്കു പുറമേ ഏറ്റവുമടുത്ത ബന്ധുക്കൾ പേയാടുള്ള വീട്ടിൽ ഒത്തുകൂടി. ധനു മാസത്തിലെ തൃക്കേട്ടയാണ് ജഗതിയുടെ ജന്മനക്ഷത്രമെങ്കിലും ജനുവരി 5 എന്ന തീയതിയാണ് പതിവായി പിറന്നാൾ ആഘോഷിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് സന്ദർശകരെ അനുവദിക്കാതിരുന്നത്.
23ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തലസ്ഥാനത്ത് ഒത്തുകൂടി പിറന്നാൾ ആഘോഷിക്കുന്നുണ്ട്. അജു വർഗീസ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് ഈ പിറന്നാൾ ദിനത്തിലെ സന്തോഷങ്ങളിലൊന്ന്.
‘വല’ എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

