വെനസ്വേലയിൽ യുഎസ് നടത്തിയ ‘മഡുറോ ഓപ്പറേഷന്റെ’ പ്രകമ്പനം കേരളത്തിലെ സ്വർണവിലയിലും. പവന് ഇന്ന് ഒറ്റയടിക്ക് 1,160 രൂപ മുന്നേറി വില വീണ്ടും ഒരുലക്ഷം ഭേദിച്ചു.
1,00,760 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാം വില 145 രൂപ വർധിച്ച് 12,595 രൂപയായി.
വെനസ്വേലൻ പ്രതിസന്ധി രാജ്യാന്തര സമ്പദ്മേഖലയിൽ സൃഷ്ടിക്കുന്ന ആശങ്കമൂലം സ്വർണത്തിന് ലഭിക്കുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് വില കൂടാൻ കാരണം.
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 1,14,215 രൂപയെങ്കിലും വേണം.
രാജ്യാന്തര സ്വർണവില ഇന്ന് ഔൺസിന് 80 ഡോളറിലധികം മുന്നേറി 4,416 ഡോളറിൽ എത്തിയിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ രാവിലെ 4 പൈസ താഴ്ന്ന് 90.24ൽ എത്തിയതും കേരളത്തിലെ വിലയെ മേലോട്ട് നയിച്ചു.
സ്വർണവില നിർണയത്തിൽ പ്രധാനമാണ് രൂപയുടെ മൂല്യം. വെനസ്വേലയിലേക്ക് കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ എത്തിച്ചിരുന്നു.
കരീബിയൻ, ലാറ്റിൻ അമേരിക്കൻ മേഖലകളിലാകെ ഇത് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും യുഎസ് സമാനമായ ‘ഓപ്പറേഷൻ’ നടത്തിയേക്കുമെന്ന ആശങ്കയുണ്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്നതും യുഎസ് അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണവില വർധനയ്ക്ക് ഇടയാക്കി.
18 കാരറ്റ് സ്വർണത്തിന് ഇന്നും കേരളത്തിൽ രണ്ട് വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച വില ഗ്രാമിന് 10,455 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ്സ് അസോസിയേഷന് കീഴിലുള്ള ജ്വല്ലറികളിൽ വില 10,355 രൂപ. കൂടിയത് 100-120 രൂപ.
വെള്ളിക്ക് 3 രൂപ കൂടി വില ഗ്രാമിന് 250 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

