ശബരിമല ∙ മകരവിളക്ക് ഉത്സവത്തിൽ ശബരിമലയിൽ തിരക്കേറുമ്പോഴും കൊപ്രാക്കളത്തിൽ നാളികേരം വരവ് കുറവ്. കനത്ത തിരക്കായതിനാൽ എല്ലാ അയ്യപ്പന്മാർക്കും പതിനെട്ടാംപടിയിൽ നാളികേരമുടച്ചു കയറാനാകുന്നില്ലെന്നതാണു പ്രധാനകാരണം.
നാളികേരത്തിനു വിലയേറിയതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ചെറിയ നാളികേരം കൊണ്ടുവരുന്നതാണ് അളവിൽ കുറവു വരാനുള്ള മറ്റൊരു കാരണം.
തിരക്കേറിയ ദിവസങ്ങളിൽ 10 ടൺ വരെ നാളികേരം സംസ്കരിച്ചിരുന്ന കൊപ്രാക്കളത്തിൽ പലദിവസങ്ങളിലും 4–5 ടൺ നാളികേരമാണു ലഭിക്കുന്നത്. കൊപ്രാക്കളത്തിൽ തൊഴിലാളികളുടെ കുറവും പ്രവൃത്തികൾ ബാധിക്കുന്നുണ്ട്.
ശബരിമലയിൽ പതിനെട്ടാംപടിയിൽ ഇരുവശത്തും ഉടയ്ക്കുന്ന നാളികേരം മാത്രമാണു കൊപ്രാക്കളത്തിൽ എത്തിക്കുന്നത്. മാളികപ്പുറത്തെ നാളികേരം കരാറുകാർ ഉടയ്ക്കാതെ കയറ്റി അയയ്ക്കുകയാണ്.
പതിനെട്ടാം പടിയിൽ ഉടയ്ക്കുന്ന നാളികേരം ഇരുന്നൂറോളം മീറ്റർ തുരങ്കത്തിലൂടെ കൊണ്ടുവന്നാണ് കൊപ്രാക്കളത്തിൽ എത്തിക്കുക.
260 ലേറെ തൊഴിലാളികളാണു കൊപ്ര കളത്തിൽ ജോലിചെയ്യുന്നത്. ഉടയ്ക്കുന്ന തേങ്ങ കൊപ്രാക്കളത്തിൽ എത്തിക്കുന്നതിന് 24 തൊഴിലാളികൾ ഉണ്ട്.
തലച്ചുമടായി കൊണ്ടുവരുന്ന തേങ്ങാകഷ്ണങ്ങൾ തറനിരപ്പിൽ നിന്ന് ഉയർത്തിക്കെട്ടിയ ഗ്രില്ലിനു മുകളിൽ നിരത്തി വച്ച് അടിയിൽ ചിരട്ട കൊണ്ടു തീയിടും.
12–14 മണിക്കൂർ ചൂടേൽക്കുമ്പോൾ തേങ്ങയിൽ ജലാംശം കുറയുന്നതിനാൽ എളുപ്പത്തിൽ ചിരട്ടയിൽ നിന്നു വേർപെടും. തുടർന്ന് ഡ്രെയറിലേക്ക് മാറ്റിയാണു കൊപ്രയാക്കുക.
ഇത്തവണ കർണാടകത്തിലെ സ്വകാര്യ ഓയിൽ, റിഫൈനറി കമ്പനിയാണു കൊപ്രാക്കളത്തിൽ കരാറെടുത്തിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

