പത്തനംതിട്ട∙ റിങ് റോഡ് സൗന്ദര്യവൽക്കരണ പദ്ധതിക്കു ‘മാർഗതടസ്സം’ തീർത്ത് കെഎസ്ഇബിയും ജലഅതോറിറ്റിയും. നിർമാണം പുരോഗമിക്കുന്ന സ്ഥലത്തിനരികിൽ നീക്കം ചെയ്യാതെ കിടക്കുന്ന വൈദ്യുത കേബിളിന്റെ വലിയ വളയങ്ങളും ജല വിതരണക്കുഴലുകളുമാണു തടസ്സമാകുന്നത്.
ഇപ്പോൾ മുത്തൂറ്റ് ആശുപത്രി ഭാഗത്തായാണു നിർമാണം നടത്തുന്നത്.
ഇവിടെ നിന്നു മുന്നോട്ടു പോകണമെങ്കിൽ വൈദ്യുതി കേബിളിന്റെ വലിയ വളയങ്ങളും ജല വിതരണ പൈപ്പുകളും മാറ്റാതെ പറ്റില്ല. റിങ് റോഡ് സൗന്ദര്യവൽക്കരണം പൊതുമരാമത്ത് വകുപ്പാണു നടപ്പാക്കുന്നത്.
6.5 കോടിയാണു ചെലവ്. 9 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണം.
മന്ത്രി പി.എ.മുഹമ്മദ് റിയാസാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.
നടപ്പാതയുടെ വിസ്തൃതി വർധിപ്പിക്കുന്ന തരത്തിലാണു നിർമാണം. ആവശ്യമുള്ളിടത്തു കൽക്കെട്ട് തീർത്ത ശേഷം മണ്ണിട്ടുയർത്തും.
സുരക്ഷിതമായ നടപ്പാത വഴിയാത്രക്കാർക്കും ഏറെ ഗുണകരമാകും. നിലവിൽ റിങ് റോഡിൽ പലയിടത്തും അരികുകൾ പുല്ല് നിറഞ്ഞ നിലയാണ്.
ഇക്കാരണത്താൽ, കാൽനടയാത്രക്കാർക്കു റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയുമുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലത്ത് ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

